ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
റാന്നി അങ്ങാടി മധ്യതിരുവിതാംകൂറിന്റെ സാമൂഹ്യ–സാംസ്കാരിക ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള ഒരു ചെറുഗ്രാമമാണ്. മലകളും പാടശേഖരങ്ങളും പമ്പാനദിയും വനപ്രദേശങ്ങളും ചേർന്ന പ്രകൃതി ഭംഗിയോടൊപ്പം വ്യാപാരവും കുടിയേറ്റവും മതസൗഹാർദ്ദവും ഈ പ്രദേശത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. ചേറ, പാണ്ഡ്യ, പന്തളം രാജവംശങ്ങളുടെ സ്വാധീനത്തിലൂടെ വികസിച്ച റാന്നിയിൽ “റാന്നി കർത്താക്കൻമാർ” എന്നറിയപ്പെട്ടിരുന്ന പ്രാദേശിക അധിപൻമാർ കൃഷിയും കുടിയേറ്റവും പ്രോത്സാഹിപ്പിച്ചു. അടക്കയും കുരുമുളകും കേന്ദ്രീകരിച്ച വ്യാപാരത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ നിന്നുള്ള വ്യാപാരികളും പിന്നീട് മുസ്ലിം, ക്രൈസ്തവ, വെള്ളാള സമൂഹങ്ങളും ഇവിടെ കുടിയേറി. ശാലീശ്വരം ക്ഷേത്രം, സെന്റ് തോമസ് വലിയ പള്ളി, പേട്ട മുസ്ലിം പള്ളി എന്നിവ അങ്ങാടിയുടെ മതപാരമ്പര്യത്തിന്റെ പ്രതീകങ്ങളാണ്. വിദ്യാഭ്യാസം, ജലഗതാഗതം, നാട്ടുവൈദ്യം, ഓണക്കളികൾ, അവിട്ടം ജലോത്സവം തുടങ്ങിയ സാംസ്കാരിക പാരമ്പര്യങ്ങൾ...
കൂടുതൽ വായിക്കുക