ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മദ്ധ്യ തിരുവിതാംകൂറിന്റെ സാമൂഹ്യസാംസ്കാരിക ചരിത്രത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുള്ള ഒരു ചെറു ഗ്രാമമാണ് റാന്നി അങ്ങാടി.  മലകള്‍, കുന്നുകള്‍, താഴ്വരകള്‍, നെല്‍പ്പാടങ്ങള്‍, നദിതോടുകള്‍, വനംഇവയെല്ലാം ഈ ചെറുഗ്രാമത്തിന്റെ മനോഹാരിതയെ വര്‍ദ്ധിപ്പിക്കുന്നു. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലുള്ള ഗ്രാമങ്ങളില്‍ ഏറ്റവും ചെറിയ ഗ്രാമങ്ങളിലൊന്നാണിത്. കിഴക്കുഭാഗത്തു വലിയതോടുംപഴവങ്ങാടി പഞ്ചായത്തുംതെക്കു ഭാഗത്തു പുണ്യനദിയായ പമ്പയുംപടിഞ്ഞാറു ഭാഗത്ത്  അയിരൂര്‍ പഞ്ചായത്തും മല്ലപ്പള്ളി താലൂക്കിലെ കൊറ്റനാട്ടുപഞ്ചായത്തും വടക്ക് വലിയകാവ് വനവും മണിമല പഞ്ചായത്തുമാണ് ഗ്രാമത്തിന്റെ അതിര്‍ത്തികള്‍. ഇവിടുത്തെ ജനങ്ങള്‍ വിദ്യാസമ്പന്നരും അദ്ധ്വാനശീലരുമാണ്. ബഹുഭൂരിപക്ഷവും കര്‍ഷകരാണ്. ഹിന്ദുക്കളുംമുസ്ളിങ്ങളുംക്രിസ്താനികളുംനാമമാത്രമായി സിക്കുമതക്കാരുംപട്ടാണികളും ഇവിടെയുണ്ട്. ഇവര്‍ ഏകോദരസഹോദരങ്ങളെപ്പോലെ സ്നേഹിച്ചുംസഹകരിച്ചും കഴിയുന്നു. ചേര രാജാക്കന്മാരുടെ സാമ്രാജ്യത്തില്‍പ്പെട്ട പ്രദേശമായിരുന്നു റാന്നി എന്ന് രേഖകളുണ്ട്. നീണ്ടു നിന്ന ചേര-ചോളയുദ്ധത്തിന്റെ അവസാനം പാണ്ഡ്യരാജാക്കന്മാര്‍ സഹ്യപര്‍വ്വതത്തിനിപ്പുറത്തും രാജ്യ വിസ്തൃതി വര്‍ദ്ധിപ്പിച്ചപ്പോള്‍, പാണ്ഡ്യരാജ്യകുടുംബക്കാരായ രണ്ടുപേര്‍ പൂഞ്ഞാറിലും പന്തളത്തും ചെറുരാജ്യങ്ങള്‍ സ്ഥാപിച്ചു. എ.ഡി 1175 നും 1195 നും ഇടയ്ക്ക് വേണാടു ഭരിച്ചിരുന്ന ഉദയമാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് പന്തളംപൂഞ്ഞാര്‍, രാജവംശങ്ങള്‍ സ്ഥാപിക്കപ്പെട്ടതെന്നു രേഖകളുണ്ട്. ചേര രാജാക്കന്മാരുടെ കാലത്ത് നാടുവാഴികളുടെ ഭരണത്തിനു മേല്‍നോട്ടം വഹിക്കാന്‍ കോവിലധികാരി എന്ന രാജകീയ പ്രതിനിധികളെ നിയമിക്കുക പതിവായിരുന്നു. ക്രമേണ ഈ കോവിലന്‍മാര്‍ പന്തളത്തു രാജാവിനെ അംഗീകരിക്കാതെ വന്നപ്പോള്‍ അവരെ അമര്‍ച്ച ചെയ്യാന്‍ പാണ്ടിയില്‍ നിന്നും കൊണ്ടു വന്ന വില്ലാളി വീരന്‍മാരും ബ്രാഹ്മണ കുലജാതരുമായ രണ്ടു യോദ്ധാക്കളായിരുന്നു റാന്നിയിലെ കര്‍ത്താക്കന്‍മാര്‍ എന്നറിയപ്പെട്ടിരുന്ന ഇടപ്രഭുക്കന്‍മാര്‍. ഇവര്‍ക്കു പന്തളത്തു രാജാക്കന്മാരുടെ തുല്യപദവിയുംഅനിഴം തിരുനാള്‍ മഹാരാജാവിന്റെ കാലം മുതല്‍ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സാമന്തപദവിയും ഉണ്ടായിരുന്നു. ശക്തിവിക്രമര്‍ എന്ന സ്ഥാനപേരോടുകൂടി റാന്നി പ്രദേശങ്ങളില്‍ കൊല്ലും കൊലയും അടക്കി വാണിരുന്നു റാന്നി കര്‍ത്താക്കന്‍മാര്‍ അഥവാ കോട്ടയില്‍ കര്‍ത്താക്കന്മാര്‍. അവരില്‍ ഒരാള്‍ പമ്പാനദിയുടെ തെക്കേക്കരയില്‍ അമ്പനാട്ട് ഇല്ലത്തുംമറ്റേയാള്‍  വടക്കേക്കരയില്‍ കുളഞ്ഞി ഇല്ലത്തും താമസമുറപ്പിച്ചു. കുളഞ്ഞി ഇല്ലം അങ്ങാടി ഗ്രാമത്തിലെ ചുഴുകുന്നില്‍മലയില്‍, കണ്ടനാട്ടുഭവനത്തിന്റെ പടിഞ്ഞാറു ഭാഗത്ത് മലമുകളിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്.  അവരുടെ കൊട്ടാരത്തിനുചുറ്റും കോട്ട ഉണ്ടായിരുന്നതുകൊണ്ട് ആ സ്ഥലം കോട്ടപറമ്പ് എന്ന പേരിലാണറിയപ്പെടുന്നത്. പില്‍ക്കാലത്ത് രണ്ടു ഇല്ലങ്ങള്‍ തമ്മില്‍ കുടിപ്പക ഉണ്ടാകുകയും  പരസ്പരം കലഹിച്ച് കുളഞ്ഞി ഇല്ലം നശിച്ചുപോകുകയും ചെയ്തു. കോട്ടപ്പറമ്പ് ഇപ്പോള്‍ ബ്രദറണ്‍ സഭക്കാരുടെ കൈവശത്തിലാണ്. ഈ കര്‍ത്താക്കന്മാരുടെ ആഗമനം ക്രിസ്തു വര്‍ഷം 1500-നോടടുത്താണ്. അന്ന് അങ്ങാടി മിക്കവാറും വനപ്രദേശമായിരുന്നു. ആനയും മറ്റ് ദുഷ്ടമൃഗങ്ങളുമുണ്ടായിരുന്നു. ജനസംഖ്യയും കുറവായിരുന്നു. കര്‍ത്താക്കന്‍മാര്‍ പല പ്രദേശങ്ങളില്‍ നിന്നായി കൃഷിക്കാരെയുംകൈത്തൊഴില്‍ക്കാരെയും കൊണ്ടുവന്നു താമസിപ്പിച്ചു.  അടക്കായുംകുരുമുളകുമായിരുന്നു പ്രധാന നാണ്യവിളകള്‍. അതിന്റെ കച്ചവടത്തിന് പാണ്ടിയില്‍ നിന്നും സാര്‍ത്ഥവാഹകസംഘങ്ങള്‍ വന്നു. മലനാടിന്റെ റാണിയായ ഈ പ്രദേശത്തിന് റാന്നി എന്ന പേരു കൊടുത്തത് അവരാണ്. റാണി ക്രമേണ റാന്നിയായി രൂപാന്തരപ്പെട്ടു. തുടര്‍ന്ന് നഞ്ചനാട്ടില്‍ നിന്നും വന്ന കച്ചവടക്കാര്‍ ശ്രേഷ്ഠികള്‍ അവരുടെ പിന്‍മുറക്കാരാണ്. ഇവരാണ് റാന്നിയിലെ വെള്ളാളര്‍. റാന്നിയില്‍ വന്ന ശ്രേഷ്ഠികള്‍ അധികവും വലിയ തോടിന്റെ പടിഞ്ഞാറെക്കരയിലാണ് പാര്‍പ്പിടമുറപ്പിച്ചത്. അങ്ങാടിയില്‍ അവര്‍ താമസിച്ച കേന്ദ്രം ചെട്ടിമുക്കായി. വലിയതോടിനു കിഴക്കേകരയിലായിരുന്നു ആദ്യത്തെ മലഞ്ചരക്കു വ്യാപരകേന്ദ്രം. വ്യാപാരകേന്ദ്രത്തിന് പൊതുവെ അങ്ങാടി” എന്നാണ് പേര്. പിന്നീട് ആ കേന്ദ്രം പടിഞ്ഞാറെ കര കേന്ദ്രീകരിച്ചായി. അപ്പോള്‍ പഴേ അങ്ങാടി പഴയങ്ങാടിയും-പഴവങ്ങാടിയും ആയി. തുടര്‍ന്ന് പത്തനംതിട്ടഎരുമേലികാഞ്ഞിരപ്പള്ളിമാന്നാര്‍ പ്രദേശത്തുനിന്നും മുസ്ളിങ്ങള്‍ വന്നു. അവര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശത്തിനാണ് പേട്ട എന്നു പറയുന്നത്. അങ്ങനെ മുസ്ളീംപേട്ടയുടേയും ചെട്ടികളുടെ ചൌക്കകളുടേയും സാന്നിദ്ധ്യം കൊണ്ടാണ് വലിയതോടിന്റെ പടിഞ്ഞാറെകരയ്ക്ക് കച്ചവടപ്രധാന്യം ലഭിച്ചതും ഈ പ്രദേശം അങ്ങാടി ആയതും.കല്ലൂര്‍ നാരായണപ്പിള്ള (ശ്രീമൂലം പ്രജാസഭയിലെ റാന്നിയുടെ പ്രതിനിധി) എഴുതിയ തിരുചെങ്ങന്നൂര്‍-ക്ഷേത്രമഹാത്മ്യം മേല്‍കോയ്മ വാണിരുന്ന നായനാന്‍മാര്‍ 1695-ല്‍ റാന്നിയില്‍ വന്നു. അങ്ങാടിയിലുംപുല്ലൂപ്പുറത്തുമായി  അവര്‍ നിലം പുരയിടങ്ങള്‍ സമ്പാദിച്ചു. ശാലീശ്വരത്ത് ശേഷ്ഠികളുടെ വക പുരയിടം വിലയ്ക്കു വാങ്ങി ശാലീശ്വരത്ത് ക്ഷേത്രം പണിയിച്ച് കുടുംബപരദേവതയായ മഹാദേവനെ പ്രതിഷ്ഠിച്ചു. ശാലീശ്വരം ക്ഷേത്രമാണ് അങ്ങാടിയിലെ ആദ്യത്തെ ക്ഷേത്രം. 17-ാം നൂറ്റാണ്ടിന്റെ അവസാനം മാടമ്പി ശേഷ്ഠമാരായ റാന്നിയുടെ അധിപന്‍മാര്‍ (കര്‍ത്താക്കന്‍മാര്‍) നസ്രാണി കുടുംബങ്ങളെ ക്ഷണിച്ചു വരുത്തി കോട്ടമണ്ഡപത്തിന്റെ പരിസരങ്ങളിലായി താമസിപ്പിച്ചു. പ്രധാനമായി പടിഞ്ഞാറന്‍പ്രദേശങ്ങളുമായി ഗതാഗതത്തിനും വാണിജ്യത്തിനുമായിരുന്നു അവരെ വരുത്തിയത്. ക്രമേണ കോട്ടയംകടുത്തുരത്തികല്ലിശ്ശേരിഉദയംപേരൂര്‍ മുതലായ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ റാന്നിയില്‍ കുടിയേറി. പമ്പയുടെ വടക്കുഭാഗത്തുനിന്നും മലഞ്ചരക്കു ശേഖരിച്ച് പടിഞ്ഞാറന്‍പ്രദേശങ്ങളില്‍ എത്തിച്ചിരുന്നത് വള്ളങ്ങളിലായിരുന്നു. പേട്ട-പെരുമ്പുഴ കടവായിരുന്നു പ്രധാന കയറ്റുമതി കേന്ദ്രം. ഇവിടെ നിന്നും പുത്തന്‍കാവിലേക്ക് ജലമാര്‍ഗ്ഗഗതാഗതവുമുണ്ടായിരുന്നു. റാന്നിയില്‍ നിന്നും രാത്രി 9 മണിക്കു പുറപ്പെടുന്ന കമ്പനി വള്ളത്തിന് ഇടയ്ക്കിടെ സ്റ്റോപ്പുണ്ടായിരുന്നു. ക്രമേണ കോഴഞ്ചേരിമാരാമണ്‍, ഇലന്തൂര്‍ മുതലായ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ അങ്ങാടി ഗ്രാമത്തിലേക്ക് പ്രവേശിച്ചു. ക്രിസ്തു വര്‍ഷം 1742-ല്‍ റാന്നിയിലെ കനാനായക്കാര്‍ക്ക് ആരാധന നടത്തുന്നതിനായി അങ്ങാടിയിലുള്ള തേവര്‍ കുന്നില്‍ കരമൊഴിവായി ഭൂമി നല്‍കിയത് ഉദാരമതികളായ കര്‍ത്താക്കന്‍മാരാണ്. അവിടെയാണ് വലിയ പള്ളി പണിതത്. റാന്നിയിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയമായ സെന്റ് തോമസ്  വലിയ പള്ളിയാണിത്. പുതിയ ദേവാലയങ്ങള്‍ ഉണ്ടാകുന്നതുവരെ ഏതാണ്ട് ഒരു നൂറ്റാണ്ടിലധികം റാന്നിയിലെ എല്ലാ വിഭാഗം ക്രിസ്ത്യാനികളും വലിയ പള്ളിയിലാണ് ആരാധന നടത്തിയിരുന്നത്. ക്രമേണ മറ്റു ക്രൈസ്തവ ആരാധനാലയങ്ങളും പണിതു. റാന്നിയിലെ ആദ്യത്തെ മുസ്ളീം പള്ളി അങ്ങാടി ഗ്രാമത്തിലുള്ള പേട്ട മുസ്ലീം പള്ളിയാണ്. റാന്നിയില്‍ ആദ്യമായി സിക്കുമതം പ്രചരിച്ചതും അങ്ങാടിയിലാണ്. ഏതാനും കുടുംബങ്ങള്‍ സിക്കുമതവിശ്വാസികളായി ഇന്നും അങ്ങാടിയിലുണ്ട്. ആദ്യകാലങ്ങളില്‍, വിദ്യാഭ്യാസസൌകര്യങ്ങള്‍ തുലോം വിരളമായിരുന്നു. അങ്ങിങ്ങായി കളരികളില്‍ ആശാന്‍മാര്‍ അക്ഷരങ്ങളും അഭ്യസിപ്പിച്ചു വന്നു. ക്ഷേത്രങ്ങളിലുംപള്ളികളിലും ഉല്‍സവപെരുന്നാളിനോടനുബന്ധിച്ച് കലാപരിപാടികളുംകലാപരമായ അഭ്യാസവും ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. ക്രമേണ വിദ്യാഭ്യാസ രംഗത്ത് സാരമായ വളര്‍ച്ചയുണ്ടായി. ഇപ്പോള്‍ ഈ ചെറുഗ്രാമത്തില്‍ രണ്ട് ഹൈസ്ക്കൂളുകള്‍ ഉള്‍പ്പെടെ 12 സ്ക്കൂളുകളും നിരവധി അണ്‍ എയിഡഡ് ഇംഗ്ളീഷ് സ്ക്കൂളുകളും ഉണ്ട്. അങ്ങാടി കേന്ദ്രമാക്കി ആണ്ടുതോറും പമ്പയാറ്റില്‍ നടക്കുന്ന അവിട്ടം ജലോല്‍സവം നാനാജാതി മതസ്ഥരായിട്ടുള്ള വിഭാഗത്തെ ഒരിമിപ്പിക്കുന്ന ഒരു വലിയ മേളയാണ്. ദേശീയോല്‍സവമായ ഓണക്കാലത്ത് (കളികള്‍) നാടന്‍പന്തുകളികോല്‍ക്കളിഊഞ്ഞാലാട്ടംതിരുവാതിരകളി മുതലായവ ഈ പഞ്ചായത്തിലുമുണ്ട്. അങ്ങാടി ഗ്രാമത്തിന്റെ പലഭാഗങ്ങളിലും നാട്ടുവൈദ്യന്‍മാര്‍ താമസിച്ചിരുന്നു. നാട്ടുചികില്‍സ സമ്പ്രദായം നിലവിലിരുന്നു