തൂഫാന്‍ 2.0

റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി 28.09.2026 തിങ്കളാഴ്ച  രാവിലെ 11 മണിക്ക് ഓപ്പറേഷൻ തൂഫാൻ ഫ്ലാഗ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി സുരേഷ് ഉയർത്തിയുണ്ടായി, തുടർന്ന് നടന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡൻറ് ശ്രീമതി പ്രീത തോമസ് അധ്യക്ഷത വഹിക്കുകയും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷംസുദ്ദീന്‍   സ്വാഗതമാശംസിക്കുകയും, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ബി സുരേഷ് ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു, ഇത് സംബന്ധിച്ച് പ്രതിജ്ഞ പ്രസിഡൻറ് ചൊല്ലിക്കുൊടുക്കുകയും സദസ്സ് ഏറ്റുചൊല്ലുകയും ചെയ്തു,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മേഴ്സി പാണ്ടിയത് ,റാന്നി ഡിവൈഎസ്പി, പഞ്ചായത്ത് ജനപ്രതിനിധികൾ ,സാമൂഹിക പ്രവർത്തകർ അമ്പതോളം വരുന്ന വിവിധ സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകള്‍ , NSS, NCC വോളണ്ടിയേഴ്സ് , ഹരിതകര്‍മ്മ സേന പ്രവര്‍ത്തകള്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍  എന്നിവർ പങ്കെടുത്തു.  പൊതുയോഗം ഒന്നാകെ തൂഫാൻ Warriors  പ്രവർത്തിക്കാൻ തീരുമാനിച്ചു. ബോധവൽക്കരണ ക്ലാസ് പോലീസ് വകുപ്പ് അധികൃതര്‍ നടത്തുകയുണ്ടായി. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ജോജി മാത്യു, ആരോഗ്യ വിദ്യാഭാസ  സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ജെവിന്‍ വില്‍സണ്‍, ബ്ലോക്ക് മെമ്പര്‍ ശ്രീമതി മേഴ്സി പാണ്ടിയത്ത്, പഞ്ചായത്ത് അംഗങ്ങളായ  ശ്രീമതി ഷൈനി മാത്യൂസ്, ശ്രീ ഷിബു ശാമുവേല്‍, ശ്രീമതി ജൂലി അനില്‍, ശ്രീ അനി വലിയകാലായില്‍, ശ്രീമതി ദീപ സജി, ശ്രീ ബിജു ജെ, ശ്രീമതി അശ്വതി മെറിന്‍ രാജു, ശ്രീമതി ആന്‍സി ജേക്കബ്, അഡ്വ. ബ്ലസ്സന്‍ ജോര്‍ജ്ജ് എന്നിവർ ആശംസ പറയുകയും , പഞ്ചായത്ത് സെക്രട്ടറി ശ്രീ മനേഷ് എസ് എ കൃതജ്ഞയും അര്‍പ്പിക്കുകയും ചെയ്തു. യോഗത്തിൽ DySP തൂഫാൻ വാരിയര്‍ ബാഡ്ജ് പ്രസിഡന്‍റിന് വിതരണം ചെയ്യുകയും ചെയ്തു.

Toofan 2.0 Flag